കീവ്: നാറ്റോയിൽ യുക്രൈനെ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്ക തയ്യാറെന്ന് വൈറ്റ് ഹൗസ് അറിയിക്കുന്നു.
/sathyam/media/post_attachments/0Hq0u6n3Zyh4KDhQL941.jpg)
യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്‍റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി.
എല്ലാവർക്കും ഭയമാണെന്നും റഷ്യൻ സൈന്യത്തിന്‍റെ ലക്ഷ്യം താനാണ് എന്നും സെലൻസ്കി പറഞ്ഞു. റഷ്യൻ അട്ടിമറി സംഘങ്ങൾ കീവിൽ പ്രവേശിച്ചുവെന്നും സെലൻസ്കി പറഞ്ഞു.