പോളണ്ട് അതിർത്തിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം; 'ആകാശത്തേക്ക് വെടിവെച്ചും വാഹനം ഇടിച്ചുകയറ്റിയും സൈന്യം ഭീഷണിപ്പെടുത്തുന്നു  

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

പോളണ്ട് : പോളണ്ട് അതിര്‍ത്തില്‍ എത്തിയ ഇന്ത്യക്കാരോട് യുക്രൈന്‍ സൈന്യം മോശമായി പെരുമാറുന്നതായി പരാതി. യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളാണ് ദുരിതത്തിലായത്‌.

Advertisment

publive-image

മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ സൈന്യം വിദ്യാർത്ഥികളെ തോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാർത്ഥികൾ പറഞ്ഞു .

അതിര്‍ത്തിയില്‍ എത്തിയവരോട് തിരികെ പോകാന്‍ സൈന്യം ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കാർകീവിലെ അപാർട്ട്മെൻ്റിന് നേരെ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു .

കിലോമീറ്ററുകളോളം നടന്ന്  അതിർത്തിയിലെത്തുമ്പോൾ കടക്കാൻ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മർദ്ദിക്കുന്നു. അതിർത്തിയിലേക്കുള്ള വഴിയിൽ വെച്ച്  ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് വാഹനം കയറ്റാൻ ശ്രമിച്ച്  തടയുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും  വിദ്യാർത്ഥികൾ പുറത്ത് വിട്ടു.

യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികൾ. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മർദ്ദനത്തിൽ പെൺകുട്ടികൾക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു.

യുക്രൈൻ സൈന്യം പലായനം ചെയ്യുന്ന യുക്രൈൻ പൌരൻന്മാരെ കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിർത്തിയിലുള്ള വിദ്യാർത്ഥികൾ പറഞ്ഞു. കിലോമീറ്ററുകളോളം നീളത്തിലുള്ള ക്യൂവാണ് അതിർത്തിയിലുള്ളത്. പെൺകുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിർത്തി കടത്തുന്നത്. ആൺകുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതിയുമുണ്ടെന്നും വിദ്യാർത്ഥികൾ വിശദീകരിച്ചു.

Advertisment