എല്ലാവരെയും തിരികെ എത്തിക്കും; ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: യുക്രെയ്നില്‍ നിന്നുള്ള രണ്ടാം സംഘവും ഇന്ത്യയിലെത്തി. 31 മലയാളികളടക്കം 251 പേരുടെ സംഘമാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയവരെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി.മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു.

Advertisment

publive-image

യുക്രെയ്നില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. 27 മലയാളികളടക്കം 219 പേരെ ഇന്നലെ രാത്രിയോടെ മുംബൈയില്‍ എത്തിച്ചിരുന്നു.

Advertisment