കീവ്: യുക്രെയ്നുമായി ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ കാത്തിരിക്കുകയാണെന്നും റഷ്യ . ചര്‍ച്ചയ്ക്ക് തയറാണെന്നും എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ച സാധ്യമാകില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലെന്‍സ്കി വ്യക്തമാക്കി.
/sathyam/media/post_attachments/5RelnbN4VvvZliq6d9zF.jpg)
ബെലാറൂസ് വഴി റഷ്യ യുക്രെയ്നെ ആക്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സെലെന്‍സ്കിയുടെ പ്രതികരണം. ബെലാറൂസിന് പകരം വാഴ്സോയും ഇസ്തംബുളും ഉള്‍പെടെ അഞ്ച് സ്ഥലങ്ങള്‍ സെലെന്‍സ്കി നിര്‍ദേശിച്ചു. ഇതിനോട് റഷ്യന്‍ പ്രതികരണം ഉണ്ടായിട്ടില്ല.
യുക്രെയ്നെതിരായ സൈനിക നടപടി നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ റഷ്യ ആക്രമണം കടുപ്പിച്ചു. രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ റഷ്യന്‍ സൈന്യമെത്തി. ഇവിടെ രൂക്ഷമായ പോരാട്ടം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.