ബെൽജിയം: റഷ്യൻ വ്യോമ, കര ആക്രമണത്തെ ചെറുക്കാൻ സഹായിക്കുന്നതിന് കീവിന്റെ അഭ്യർത്ഥന പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്നിലേക്ക് യുദ്ധവിമാനങ്ങൾ അയക്കുമെന്ന് യൂണിയന്റെ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.
/sathyam/media/post_attachments/YDNbkDKlWGjVQISs9tG7.jpg)
"ഞങ്ങൾ യുദ്ധവിമാനങ്ങൾ നൽകാൻ പോകുന്നു. ഞങ്ങൾ വെടിമരുന്നിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഒരു യുദ്ധത്തിനു വേണ്ട കൂടുതൽ പ്രധാനപ്പെട്ട ആയുധങ്ങൾ നൽകുന്നു," അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
"ഉക്രേനിയൻ സൈന്യത്തിന് പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള യുദ്ധവിമാനങ്ങൾ അവർക്ക് ആവശ്യമുണ്ട്, ചില അംഗരാജ്യങ്ങളിൽ ഇത്തരത്തിലുള്ള വിമാനങ്ങളുണ്ടെന്ന് ബോറെൽ പറഞ്ഞു. ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് വിമാനങ്ങള്‍ നല്‍കുന്നത്.