കീവ്: യുക്രൈൻ- റഷ്യ ചർച്ച ഉടൻ നടക്കും. ഇതിനായി യുക്രൈൻ സംഘം ബെലാറൂസിലെ ചർച്ചാ വേദിയിലെത്തി. യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യൻ പിന്മാറ്റവും വെടിനിർത്തലുമാകും പ്രധാന ചർച്ചയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
/sathyam/media/post_attachments/8zP4rt1Hb70dnfJSnMlY.jpg)
കീവിലും ഖാർകീവിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാർകീവും കീഴടങ്ങാതെ തന്നെ നിൽക്കുന്നു. ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24 മണിക്കൂർ യുക്രൈനെ സംബന്ധിച്ച് നിർണായകമെന്നും പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കി പറഞ്ഞു.