കീവില്‍ കുടുങ്ങിയ ആയിരത്തിലധികം വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചെന്ന് ഇന്ത്യന്‍ എംബസി; കര്‍ഫ്യൂവില്‍ ഇളവ് വന്നാല്‍ കുറച്ചുപേരെക്കൂടി മാറ്റും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: കീവില്‍ കുടുങ്ങിയ ആയിരത്തിലധികം വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചെന്ന് ഇന്ത്യന്‍ എംബസി. പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് വിദ്യാര്‍ഥികളെ എത്തിച്ചത്. കര്‍ഫ്യൂവില്‍ ഇളവ് വന്നാല്‍ കുറച്ചുപേരെക്കൂടി മാറ്റുമെന്നും എംബസി അറിയിച്ചു.

Advertisment

publive-image

യുക്രെയ്നിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരുമായുള്ള വിമാനങ്ങൾ ഇന്ന് ഡൽഹിയിലെത്തും. ഹംഗറിയിൽ നിന്നും റുമാനിയയിൽ നിന്നും ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ ഉച്ചക്ക് മുൻപ് എത്തും.

രണ്ട് ദിവസം കൊണ്ട് പതിമൂന്നിലേറെ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്. സ്‌പൈസ് ജെറ്റിന്റെ വിമാനം നാളെയാകും എത്തുക.

അതേസമയം യുക്രെയ്ന് നൽകുമെന്ന് പ്രഖ്യാപിച്ച മരുന്നുൾപ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് തിരിച്ചേക്കും. 132 മലയാളികൾ ഉൾപ്പെടെ 1396 ഇന്ത്യക്കാരെയാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ രാജ്യത്തേത്തിച്ചത്.

Advertisment