യുക്രൈന്‍ സൈന്യം ആയുധം താഴെ വെക്കില്ല, രാജ്യത്തിനായി പോരാടും; യുക്രൈന്‍ സൈന്യം പരാജയം സമ്മതിച്ച് കീഴടങ്ങുമെന്ന വാര്‍ത്തകള്‍ തള്ളി വ്‌ലാദിമിര്‍ സെലന്‍സ്‌കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്: യുക്രൈന്‍ സൈന്യം പരാജയം സമ്മതിച്ച് കീഴടങ്ങുമെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി.

Advertisment

publive-image

യുക്രൈന്‍ സൈന്യം ആയുധം താഴെ വെക്കില്ലെന്നും തങ്ങളുടെ രാജ്യത്തിനായി പോരാടുമെന്നും അദ്ദേഹം ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്ന് പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

യുക്രൈന്‍ സൈന്യം പരാജയം സമ്മതിച്ച് കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സലെന്‍സ്‌കിയുടെ പ്രസ്താവന. നേരത്തെ കീവ് വിടാന്‍ സെലന്‍സ്‌കിയെ സഹായിക്കുമെന്ന അമേരിക്കയുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചതായ വാര്‍ത്തയും പുറത്തുവന്നിരുന്നു. താനും തന്റെ കുടുംബവുമാണ് റഷ്യയുടെ ലക്ഷ്യമെന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു.

Advertisment