ഓസ്ട്രേലിയ: റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ. റഷ്യക്കെതിരെ പോരാടാൻ വേണ്ടി ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി.
/sathyam/media/post_attachments/OGPc3cgvKU8BpxCObzyQ.jpg)
നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഇന്ന് രാവിലെ സിഡ്നിയിലാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ പ്രഖ്യാപനം വന്നത്.
ഓസ്ട്രേലിയൻ സർക്കാർ ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.