കീവിൽ വ്യാപകമായി റിഫ്ലക്ടർ ടാഗുകള്‍; ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ ; വ്യോമാക്രമണം ലക്ഷ്യമാക്കി റഷ്യ സ്ഥാപിക്കുന്ന അടയാളങ്ങളെന്ന് സംശയം  

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്: യുക്രൈന്  മുകളിലുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്. അതിനിടയിലാണ് യുക്രൈന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട വിചിത്ര ചിഹ്നങ്ങള്‍ ചര്‍ച്ചയാകുന്നത്. കടും ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ചിഹ്നങ്ങള്‍ ദുരൂഹമായത് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ വ്യാപകമാകുന്നതായി യുക്രൈയിന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതേ സമയം ഇതിന് പിന്നില്‍ റഷ്യന്‍ ഇടപെടലാണ് എന്ന് സംശയം ഉയരുകയാണ് വ്യോമാക്രമണം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന അടയാളങ്ങളും ആകാമെന്നും അധികൃതർ പറയുന്നു..

റിഫ്ലക്ടർ ടാഗുകളും വ്യാപകമായി കീവിൽ കണ്ടെത്തി. ഇത്തരത്തില്‍ ചിഹ്നങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ റഷ്യന്‍ അനുകൂലികളും ചാരന്മാരും കുറേയെറെ യുക്രൈനില്‍ ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.

പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ റിവ്നെയുടെ മേയർ അലക്സാണ്ടർ ട്രെത്യാക്ക് തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വ്യക്തമാക്കി. യുദ്ധം നിർണായക ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം മുന്നറിയിപ്പ്. കീവ് പ്രദേശിക ഭരണകൂടവും ഇത്തരം ചിഹ്നങ്ങള്‍ കണ്ടെത്തി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Advertisment