ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. നേപ്പാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടു. അനുകൂലമായാണ് ഇന്ത്യ പ്രതികരിച്ചത് എന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
/sathyam/media/post_attachments/X8eVGWoeqnCVvhIfFcfM.jpg)
ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ റഷ്യന്‍ ആക്രമണത്തിലായ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരെ അയല്‍രാജ്യങ്ങളായ പോളണ്ട്, സ്ലോവാക്കിയ, ഹംഗറി, റൊമാനിയ എന്നിവിടങ്ങളില്‍ എത്തിച്ച് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഇന്ത്യ. ഇതില്‍ നേപ്പാള്‍ പൗരന്മാരെയും ഉള്‍പ്പെടുത്താനാണ് നേപ്പാളിന്റെ അഭ്യര്‍ത്ഥന.