'ഉക്രൈന്‍ മണ്ണില്‍ അതിക്രമം ചെയ്ത ഒരാളെയും ശിക്ഷിക്കാതെ വിടില്ല; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധത്തില്‍ ക്രൂരതകള്‍ ചെയ്ത എല്ലാവരെയും ശിക്ഷിക്കും. ഞങ്ങള്‍ ഒന്നു മറക്കുകയുമില്ല, ക്ഷമിക്കുകയുമില്ല; സെലന്‍സ്‌കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: ഉക്രൈനില്‍ നാശം വിതച്ച എല്ലാവരേയും ശിക്ഷിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധത്തില്‍ ക്രൂരതകള്‍ ചെയ്ത എല്ലാവരെയും ശിക്ഷിക്കും. ഞങ്ങള്‍ ഒന്നു മറക്കുകയുമില്ല, ക്ഷമിക്കുകയുമില്ല’, സെലന്‍സ്‌കി പറഞ്ഞു.

Advertisment

publive-image

‘ഇത് കൊലപാതകമാണ്. ആസൂത്രിത കൊലപാതകം. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങളുടെ മണ്ണില്‍ ഈ യുദ്ധത്തില്‍ അതിക്രമം ചെയ്ത എല്ലാവരെയും ശിക്ഷിക്കും’, അദ്ദേഹം പറഞ്ഞു.

ശവക്കുഴിയല്ലാതെ ഈ ഭൂമിയില്‍ ശാന്തമായ ഒരു സ്ഥലമുണ്ടാകില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ഉക്രൈനില്‍ ഷെല്ലാക്രമണം രൂക്ഷമായതിന് പിന്നാലെയാണ് സെലന്‍സ്‌കി രോഷം അറിയച്ചിരിക്കുന്നത്.

Advertisment