യുഎൻ : 240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ. യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎൻ റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്നു. ഒരു ലക്ഷത്തി അറുപതിനായിരം പേർ മറ്റുരാജ്യങ്ങളിൽ അഭയം തേടി. റഷ്യൻ അധിനിവേശം അമ്പത് ലക്ഷം അഭയാർത്ഥികളെ സൃഷ്ടിക്കുമെന്ന് യുഎൻ വ്യക്തമാക്കുന്നു.
/sathyam/media/post_attachments/V0CAelTwEtXTEnXt6vVb.jpg)