നടി ഉമ മഹേശ്വരി അന്തരിച്ചു

New Update

publive-image

ചെന്നൈ: സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അതു ചികിത്സിച്ചു ഭേദമാക്കി. അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

മലയാളമുൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.

Advertisment