'പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കാനില്ല'; നല്ലത് പ്രതീക്ഷിക്കുന്നു, മത്സരസാധ്യത തള്ളാതെ ഉമ തോമസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതെ ഉമ തോമസ്. തൃക്കാക്ക വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കാനില്ല.

Advertisment

publive-image

പി ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. താനുറച്ച ഈശ്വരവിശ്വാസിയാണെന്നും നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു.

സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള കോൺഗ്രസിന്‍റെ ഔദ്യോഗിക ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും.

Advertisment