ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായിക എന്നിവരോടുപമിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് ഉമാ തോമസിനെ പ്രകീർത്തിച്ചത്.
Advertisment
ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു.
മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് മുന്നേറുന്നതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.