ബുധനാഴ്ച അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കും ബി ജെ പി മുതിര്‍ന്ന നേതാവ് ഉമാഭാരതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 3, 2020

ലക്‌നൗ: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അയോധ്യയില്‍ ബുധനാഴ്ച നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ബി ജെ പി മുതിര്‍ന്ന നേതാവ് ഉമാഭാരതി. പ്രധാനനമന്ത്രിയുടെ ആരോഗ്യത്തെ കുറിച്ച്‌ ആശങ്കയുണ്ടെന്നും ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ സ്വയം അകലം പാലിക്കണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

 

ബിജെപി നേതൃത്വം ചടങ്ങില്‍ പങ്കെടുക്കാന്‍ ഉമാഭാരതിയെ നേരത്തേ ക്ഷണിച്ചിരുന്നു. അതിഥി പട്ടികയില്‍ നിന്ന് തന്റെ പേര് മാറ്റാന്‍ അവര്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. ബുധനാഴ്ച അയോധ്യയില്‍ എത്തുമെങ്കിലും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

×