തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നിട്ടായിരുന്നു സർക്കാരിന്റെ അരിവിതരണം; യുഡിഎഫ് അരി നല്‍കിയത് സൗജന്യമായിട്ടായിരുന്നു, എൽഡിഎഫ് രണ്ടുരൂപ ഈടാക്കി; കിറ്റ് വിവാദത്തിൽ യുഡിഎഫ് നീങ്ങിയത് നിയമപരമായെന്ന് ഉമ്മന്‍ചാണ്ടി

New Update

തിരുവനന്തപുരം: കിറ്റ് വിവാദത്തിൽ യുഡിഎഫ് നീങ്ങിയത് നിയമപരമായെന്ന് ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നിട്ടായിരുന്നു സർക്കാരിന്റെ അരിവിതരണം . യുഡിഎഫ് അരി നല്‍കിയത് സൗജന്യമായിട്ടായിരുന്നു. എൽഡിഎഫ് രണ്ടുരൂപ ഇൗടാക്കി.

Advertisment

publive-image

തിരഞ്ഞെടുപ്പിൽ ബിജെപിയെ 7 സീറ്റിൽ വരെ സഹായിക്കാനാണ് സിപിഎം ഡീൽ. ഭരണത്തുടർച്ച ഉറപ്പിക്കാൻ ബിജെപി സഹായിക്കുമെന്നാണ് ധാരണ. സർക്കാർ- ഇഡി വ്യാജ ഏറ്റുമുട്ടൽ ഡീൽ മറയ്ക്കാനാണ്.

യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. നേരത്തെ നിശ്ചയിക്കുന്ന പതിവ് കോണ്‍ഗ്രസിലില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

umman chandi umman chandi speaks
Advertisment