തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന സർവ്വേകൾ യു.ഡി.എഫിന് വലിയ നേട്ടമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
/sathyam/media/post_attachments/PIprkC8NKVm9UhjD3fHw.jpg)
ഞങ്ങൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത പ്രവർത്തകർ എല്ലാം തന്നെ ഇത്തവണ ഊർജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്നം മുടക്കികൾ ആരാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് സർക്കാർ വിതരണം ചെയ്യാതെ വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സി.പി.ഐ.എം ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ അരിയിൽ മണ്ണുവാരിയിടുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു