തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ ചൂണ്ടുപലകയായിരിക്കും കെ.കെ രമയുടെ വിജയമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലപാതക രാഷ്ട്രീയം ശാശ്വതമായി ഒരിടത്തുമെത്തിക്കില്ലെന്ന ഒരു സന്ദേശം കൂടി ഈ വിജയം നല്‍കും.
/sathyam/media/post_attachments/XzjfwjBCbJRUt5CrDWIw.jpeg)
വടകരയില്‍ രക്തസാക്ഷി കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃപേശ്, ശരത് ലാല്‍,അരിയില്‍ ഷുക്കൂര്‍ എന്നിവരുടെ സഹോദരങ്ങളും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ചടങ്ങില്‍ പങ്കെടുത്തു.