കൊടുങ്ങല്ലൂരില്‍ കൊവിഡ് ബാധിതനായ 68കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; പിതാവിനെ കഴുത്ത് ഞെരിച്ച് കൊന്നത് മകന്‍; കൊലപാതക ശേഷം വീട്ടിലെ പാത്രങ്ങള്‍ വിറ്റ് പണവുമായി മുങ്ങാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

New Update

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കൊവിഡ് ബാധിതനായ 68കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയത്. മേത്തല കുന്നംകുളം പാമ്പിനേഴത്ത് ഉമ്മര്‍ ആണ് കഴിഞ്ഞ വെള്ളിയാഴ്ച്ച മരിച്ചത്. ഇദ്ദേഹത്തെ മകന്‍ നിസാര്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

publive-image

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് ഉമ്മറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളോടൊപ്പം താമസിച്ചിരുന്ന മകന്‍ നിസാറാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയുള്ളതായി സൂചന ലഭിച്ചു. മരണത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.ഉമ്മറിന്റെ മരണത്തിന് ശേഷവും വീട്ടില്‍ കഴിഞ്ഞ നിസാറിനെ ഞായറാഴ്ച്ച ഉച്ചമുതല്‍ കാണാതായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൊലപാതകം പുറത്തറിയുമെന്ന് ഭയന്ന നിസാര്‍ വീട്ടിലെ പാത്രങ്ങള്‍ വിറ്റുകിട്ടിയ പണവും കൊണ്ട് നാടുവിടാന്‍ ഒരുങ്ങുന്നതിനിടയിലാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.

ഉമ്മറും കുടുംബവും കൊവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഉമ്മറിന്റെ ഭാര്യ അലീമ മരണപ്പെട്ടിരുന്നു.

murder case
Advertisment