സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് ശമ്പള വർധന ഇല്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎൻഎ

author-image
Charlie
New Update

publive-image

കൊച്ചി :പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6 സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു.

Advertisment

2018ൽ സമാനതകളില്ലാത്ത സമരത്തിനൊടുവിൽ നഴ്സുമാർ നേടിയെടുത്ത ശന്പള പരിഷ്കരണം. മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.നാല് വർഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂർണ്ണമായി നടപ്പിലാകുന്നില്ല.ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് യുഎൻഎ ഒരുങ്ങുന്നത്. പുതിയ മിനിമം വേജ് ഉടൻ പ്രഖ്യാപിക്കുക,ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക,കരാർ നിയമങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം.

Advertisment