കാസർകോട്ട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു: ശനിയാഴ്ച ദുബായിൽ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ

New Update

കാസര്‍കോട്: കാസർകോട്ട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ശനിയാഴ്ച ദുബായിൽ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അബ്ദുൾ റഹ്മാൻ.

Advertisment

publive-image

ഇന്നലെ വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും.

Advertisment