Advertisment

ഇന്ത്യാ പാക്ക് അതിർത്തിയിൽ രണ്ടാഴ്ചയ്ക്കിടയിൽ രണ്ടാമത്തെ തുരങ്കവും കണ്ടെത്തി; ആറു മാസത്തിനിടയിൽ കണ്ടെത്തുന്ന നാലാമത്തെ തുരങ്കം

New Update

ശ്രീനഗർ: ഇന്ത്യാ പാക്ക് അതിർത്തിയിൽ ഭുമിക്കടിയിൽ തുരങ്കം കണ്ടെത്തി. രണ്ടാഴ്ചയ്ക്കിടയിൽ അതിർത്തിയിൽ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയിൽ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ് ഇത്.

Advertisment

publive-image

മൂന്ന് അടി വ്യാസവും 150 മീറ്റർ നീളവുമുള്ള തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. 30 അടി താഴ്ചയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്.

ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരവാദികൾ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിർമിച്ചതെന്നാണ് സൂചന.

tunnel india-pka border
Advertisment