അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രതിദിനം 6000 കുഞ്ഞുങ്ങള്‍ക്ക് വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് യൂണിസെഫ്; കൂടുതല്‍ ദുരിതവും സംഭവിക്കുക ദുര്‍ബല രാജ്യങ്ങളില്‍

New Update

publive-image

ന്യുയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് മാസത്തിനുള്ളില്‍ പ്രതിദിനം 6000 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് യൂണിസെഫിന്റെ മുന്നറിയിപ്പ്. സാമ്പത്തികം, ആരോഗ്യമേഖല എന്നിവയില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുകയെന്നും യൂണിസെഫ് പറയുന്നു.

Advertisment

ഈ മോശം സാഹചര്യത്തില്‍ നൂറ്റാണ്ടില്‍ ആദ്യമായി അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ മരിക്കുന്നത് വര്‍ധിച്ചേക്കാമെന്ന് യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയെട്ട ഫൊറെ പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ അമ്മമാരും കുഞ്ഞുങ്ങളും മരിക്കുന്ന സാഹചര്യമുണ്ടാകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് യൂണിസെഫിന്റെ മുന്നറിയിപ്പ്.

അതീവ മോശം സാഹചര്യത്തില്‍ 10.15 ലക്ഷം കുട്ടികളും 56700 അമ്മമാരും ആറു മാസത്തിനുള്ളില്‍ മരിക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. സാഹചര്യം മെച്ചപ്പെട്ടാലും 253500 കുട്ടികള്‍ക്കും 12200 അമ്മമാര്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment