ബജറ്റ് 2023; കൃഷിക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് പ്രഖ്യാപനത്തിലായിരുന്നു ധനമന്ത്രിയുടെ പരാമർശം. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ രാജ്യത്ത് എത്തിക്കുമെന്നും കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കാർഷിക രംഗവുമായി ബന്ധപ്പെട്ട മറ്റ് പ്രഖ്യാപനങ്ങൾ

കർഷകർക്കും വ്യവസായികൾക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദിൽ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാർഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും. ശ്രീ അന്ന പദ്ധതി നടപ്പിലാക്കും.

പിഎം മത്സ്യ യോജനയ്ക്ക് അധിക തുക വകയിരുത്തി. സഹകരണം വഴി സമൃദ്ധി എന്നതാണ് സർക്കാർ നിലപാട്. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾ അനുവദിക്കും. ഒപ്പം കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക കൂടി ലക്ഷ്യം വയ്ക്കുന്നു.

കാർഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും. കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് വരും.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തുംകാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട്

Advertisment