ബജറ്റില്‍ 300-ല്‍ അധികം ഉല്‍പന്നങ്ങള്‍ക്ക് വില കൂടും

New Update

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെടുന്ന കേന്ദ്ര ബജറ്റില്‍ മുന്നൂറിലധികം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്നു സൂചന. 300-ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ വാണിജ്യ വകുപ്പ് മന്ത്രാലയം നല്‍കിക്കഴിഞ്ഞു. ആഭ്യന്തര വിപണിയില്‍ ഇറക്കുമതി കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

Advertisment

publive-image

ഉപഭോഗം വര്‍ധിപ്പിച്ച് കൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റില്‍ ശ്രമം ഉണ്ടായേക്കും. കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഫൂട്ട് വെയര്‍, കോട്ടഡ് പേപ്പര്‍, റബര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ന്നേക്കും എന്നാണ് സൂചന.

ഇത് തടികൊണ്ടുള്ള ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിന് ഉള്‍പ്പെടെ ഇടയാക്കിയേക്കും. ചെരുപ്പുകള്‍ അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം തീരുവ ഉയര്‍ത്തിയേക്കും എന്നും സൂചനയുണ്ട്.

union february budjet
Advertisment