ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രികകള്‍ കൂട്ടത്തോടെ തള്ളി.
Advertisment
ചട്ടപ്രകാരമല്ല പത്രികകള്‍ നല്‍കിയതെന്നും നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പത്രികകള്‍ തള്ളിയത്.
ജനറല്‍ സീറ്റില്‍ അടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിരുന്നത്. ഇതില്‍ 'ദ പ്രസിഡന്‍റ്', 'ദ വൈസ് പ്രസിഡന്‍റ്' എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് കെ.എസ്.യു പറഞ്ഞു.
20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജില്‍ മത്സരിക്കാനൊരുങ്ങിയത്. പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു അറിയിച്ചു.