യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്; മത്സരിക്കാന്‍ കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രികകള്‍ കൂട്ടത്തോടെ തള്ളി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 18, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രികകള്‍ കൂട്ടത്തോടെ തള്ളി.

ചട്ടപ്രകാരമല്ല പത്രികകള്‍ നല്‍കിയതെന്നും നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പത്രികകള്‍ തള്ളിയത്.

ജനറല്‍ സീ​റ്റി​ല്‍ അ​ട​ക്കം എ​ട്ട് സ്ഥാ​നാ​ര്‍ത്ഥി​ക​ളാ​ണ് പ​ത്രി​ക ന​ല്‍​കി​യി​രു​ന്ന​ത്. ഇതില്‍ ‘ദ പ്രസിഡന്‍റ്’, ‘ദ വൈസ് പ്രസിഡന്‍റ്’ എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് കെ.എസ്.യു പറഞ്ഞു.

20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജില്‍ മത്സരിക്കാനൊരുങ്ങിയത്. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ​.എ​സ്‍.​യു അ​റി​യി​ച്ചു.

 

×