ഗവർണറുടെ നിർദേശം; വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു.

പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷകള്‍ മാറ്റിവെക്കാന്‍ എല്ലാ വൈസ് ചാന്‍സലര്‍മാരോടും ഞായറാഴ്ച ഗവര്‍ണര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിവിധ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. മറ്റു സര്‍വകലാശാലകള്‍ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.

Advertisment