ഉന്നാവ് പെൺകുട്ടിയുടെ മരണം വേദനാജനകം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് യോഗി ആദിത്യനാഥ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 7, 2019

ഡല്‍ഹി : ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ച സംഭവം വേദനാജനകമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബത്തോടുള്ള അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേസിൽ പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. കേസ് അതിവേഗ കോടതി പരിഗണിക്കും. എല്ലാ പ്രതികൾക്കും അർഹിക്കുന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണെന്ന് പ്രിയങ്ക പറഞ്ഞു.

അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിന് ഇരയായാൽ യു പിയിൽ ജീവിക്കുക ദുഷ്‌കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തുചെയ്തുവെന്നും പ്രിയങ്ക ചോദിച്ചിരുന്നു.

×