യു.പിയില്‍ കൊലക്കേസ് പ്രതി കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി, ആശങ്ക തുടരുന്നു

New Update

ലക്‌നൗ: യു.പിയില്‍ ഫറൂക്കാബാദ് ജില്ലയിലെ മൊഹമ്മദാബാദില്‍ 20 കുട്ടികളെയും സ്ത്രീകളെയും കൊലക്കേസ് പ്രതി ബന്ദികളാക്കി. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണ് അഞ്ച് മണിക്കൂറിലേറെയായി തന്റെ ഭാര്യയും മകളും ഉള്‍പ്പടെയുള്ളവരെ ബന്ദികളാക്കിയതെന്ന് പോലീസ് അറിയിച്ചു.

Advertisment

publive-image

സുഭാഷ് ബദം എന്നാണ് ഇയാളുടെ പേരെന്നാണ് ലഭിക്കുന്ന വിവരം. തന്റെ മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും വീട്ടിലേക്കു ക്ഷണിച്ചു വരുത്തിയശേഷം ബന്ദികളാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഏറെ നേരമായിട്ടും കുട്ടികള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ചില മാതാപിതാക്കള്‍ എത്തി വാതിലില്‍ മുട്ടിയപ്പോള്‍ ഇയാള്‍ അവര്‍ക്കു നേരെ വെടിയുതിര്‍ത്തു.

വിവരമറിയിച്ചതോടെ സ്ഥലത്തേത്തിയ പൊലീസിനു നേരെയും ഇയാള്‍ ടെറസില്‍നിന്നു വെടിയുതിര്‍ത്തു. പൊലീസിനു നേരെ നാടന്‍ ബോംബും എറിഞ്ഞു. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയും കാന്‍പൂര്‍ മേഖലാ ഐജി ഒ.പി.സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.

ഇയാളെ അനുനയിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജനപ്രതിനിധി നാഗേന്ദ്ര സിങ് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നും ഒ.പി. സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി എന്നിവര്‍ പങ്കെടുത്തു. ജില്ലാ മജിസ്‌ട്രേറ്റ്, എസ്പി എന്നിവരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ആവശ്യമെങ്കില്‍ എന്‍എസ്ജി കമാന്‍ഡോകളെ വിളിക്കുമെന്ന് ഡിജിപി അറിയിച്ചു.

up culpirt case
Advertisment