ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളജ്​ ഡോക്​ടറെ വകുപ്പ്​ മേധാവി പീഡിപ്പിച്ചതായി പരാതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

മീററ്റ്​: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മെഡിക്കല്‍ കോളജ്​ ഡോക്​ടറെ വകുപ്പ്​ മേധാവി പീഡിപ്പിച്ചതായി പരാതി. ലാല ലജ്​പത്​ റോയ്​ മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി വിഭാഗത്തിന്‍റെ തലവന്‍ ഡോ.കപിലാണ്​​ ജൂനിയര്‍ റസിഡന്‍റ്​ ഡോക്​ടറെ പീഡിപ്പിച്ചത്​. സംഭവത്തെ തുടര്‍ന്ന്​ മെഡിക്കല്‍ കോളജ്​ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

ഇ.എന്‍.ടി തലവന്‍ ഡോ.കപിലിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

ഗുരുതരമായ ആരോപണങ്ങളാണ്​ ഡോ.കപിലിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന്​ റെസിഡന്‍റ്​ ഡോക്​ടേഴ്​സ്​ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ്​ സ​ങ്കേത്​ ത്യാഗി പറഞ്ഞു. മെഡിക്കല്‍ കോളജ്​ അധികൃതര്‍ ശക്​തമായ നടപടിയെടുക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×