മകളെ ശല്യംചെയ്തത് പരാതിപ്പെട്ട അച്ഛനെ യുപിയില്‍ വെടിവെച്ചുകൊന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 2, 2021

ഡല്‍ഹി: മകളെ ശല്യംചെയ്തത് പരാതിപ്പെട്ട അച്ഛനെ യുപിയില്‍ വെടിവെച്ചുകൊന്നു. 2018 ജൂലൈയിലാണ് ആറുപേര്‍ക്കെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതിയുടെ ഭാര്യയും അമ്മയും പെണ്‍കുട്ടിയെയും പിതാവിനെയും അമ്പലത്തിൽ വച്ച് കണ്ടു.

തുടര്‍ന്ന് ഇരുകൂട്ടരും പഴയ കേസിനെചൊല്ലി തര്‍ക്കമായി. ഇതിനിടെ സ്ഥലത്തെത്തിയ പ്രതി പെണ്‍കുട്ടിയുടെ അച്ഛനുനേരെ െവടിവെച്ചു.

അച്ഛനെ വെടിവച്ചെന്ന് പറഞ്ഞ് നിലവിളിച്ച് കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാലു പ്രതികളില്‍ രണ്ടുപേര്‍ അറസ്റ്റിലായി.

×