ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

New Update

publive-image

ലക്‌നൗ: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി. വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യം ചേരാന്‍ പദ്ധതിയില്ലെന്നും മായാവതി പറഞ്ഞു. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം.

Advertisment

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യം മാത്രമാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മായാവതി പറഞ്ഞു. പഞ്ചാബില്‍ മത്സരിക്കേണ്ട സീറ്റ് വിഭജനവും ഇരുപാര്‍ട്ടികളും തമ്മില്‍ നടന്നുകഴിഞ്ഞു. 117 അംഗ നിയമസഭയില്‍ 97 ഇടങ്ങളില്‍ ശിരോമണി അകാലിദളും 20 ല്‍ ബിഎസ്പിയും മത്സരിക്കും. യുപി, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എഐഎംഐഎമ്മും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുമെന്ന വാര്‍ത്ത ബിഎസ്പി നിഷേധിക്കുന്നു – മായാവതി പറഞ്ഞു.

Advertisment