എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതിയുടെ കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും

New Update

publive-imageകോഴിക്കോട്;  എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി ഷാറൂഖിൻ്റെ കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും. അവസാനഘട്ട ചോദ്യം ചെയ്യലിൽ എങ്കിലും നിർണായക വിവരങ്ങൾ ലഭിക്കുമോ എന്ന ശ്രമത്തിലാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുന്ന പശ്ചാത്തലത്തിൽ ഇന്നോ നാളെയോ ആക്രമണം നടന്ന എലത്തൂരിലെ റെയിൽവേ ട്രാക്കിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. കേസ് എൻ ഐ എ ഏറ്റെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടായേക്കും. ഷാരൂഖിന്റെ ജാമ്യ ഹർജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Advertisment

അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ചേർന്നിരുന്നു. ഇതിന് ശേഷം എൻഐഎയുടെ പബ്ലിക് പ്രോസിക്യൂട്ടറുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ കൊച്ചി യൂണിറ്റിന് കത്തയച്ചത്.

തീവ്രവാദ ബന്ധമുൾപ്പെടെ എലത്തൂർ ട്രെയിൻ വയ്പ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് എലത്തൂരിലേക്ക് എൻഐഎയും എത്താനിരിക്കുന്നത്. ഇന്നുതന്നെ എൻഐഎയ്ക്ക് അന്വേഷണത്തിനുള്ള ചുമതല നൽകുന്ന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.

Advertisment