മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ അതിഖ് അഹമ്മദിനെ വധിച്ച കൊലയാളികള്‍ എത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന. എന്‍സിആര്‍ ന്യൂസിന്റെ വ്യാജ പേരില്‍ മൈക്ക് ഐഡിയും ക്യാമറയും പിടിച്ചാണ് സംഘമെത്തിയത്. അക്രമം നടത്തിയ ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകം മൂന്നംഗ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കൊലപാതകത്തെതുടര്‍ന്ന് യു.പിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്രാജില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശവും നല്‍കി. സംഭവത്തില്‍ ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
മെഡിക്കല്‍ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ആതിഖിന്റെ തലയ്ക്കു ചേര്‍ത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരന്‍ അഷ്‌റഫിനു നേരെയും നിരവധി തവണ വെടിയുതിര്‍ത്തു.
വെടിവെപ്പിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. ബഹളത്തിനിടെ ഓടി മാറുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന് പരുക്കേറ്റത്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us