രാജ്യത്ത് ജീവനെടുത്ത് കൊടുംചൂട്; സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേര്‍ മരിച്ചു, 5 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു

New Update

publive-imageമുംബൈ; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രാ ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വന്‍ ദുരന്തമുണ്ടായത്. പരിപാടി കാണാനെത്തിയ 600ഓളം പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.

Advertisment

നവിമുംബൈയിലെ ഘാര്‍ഖറില്‍ നടന്ന പരിപാടികാണാന്‍ ലക്ഷക്കണക്കിന് പേരാണ് എത്തിയിരുന്നത്. പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടി വന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. തളര്‍ന്ന് വീണവരെ നവിമുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.സംഘാടനത്തിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഐപികളടക്കം ആയിരത്തോളം പേര്‍ക്ക് മാത്രമാണ് കൊടും വെയിലിലും പന്തല്‍ ഒരുക്കിയിരുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു.

Advertisment