രാഹുല്‍ ഗാന്ധിക്കെതിരായ വിധി സ്റ്റേ ചെയ്യാന്‍ സൂറത്ത് കോടതി വിസമ്മതിച്ചു, അയോഗ്യത തുടരും

New Update

publive-imageസൂറത്ത്;  മോദി സമുദായത്തെ ആക്ഷേപിച്ചുവെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ സൂറത്ത് സെഷന്‍സ് കോടതി വിസമ്മതിച്ചു. ഇതോടെ ലോക്‌സഭയില്‍ നിന്നും രാഹൂലിനെ അയോഗ്യനാക്കിയ നടപടിയുടെ നിയമപ്രാബല്യം തുടരും.

Advertisment

തന്നെ ശിക്ഷിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ആണ് രാഹുല്‍ ഗാന്ധി സുറത്ത് ജില്ലാ കോടതിയെ സമീപിച്ചത്. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി വിധി സ്‌റ്റേ ചെയ്യാന്‍ ജില്ലാ കോടതി വിസമ്മതിക്കുകയായിരുന്നു. രാഹുല്‍ ഇത്തരത്തിലുളള കുറ്റം നിരന്തരം ചെയ്യുന്നയാളാണെന്ന പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് വിധി സ്റ്റേ ചെയ്യാന്‍ ജില്ലാ കോടതി വിസമ്മതിച്ചത്.

ഈ കേസില്‍ ജില്ലാ കോടതിയില്‍ വിശദമായ വാദം നടന്നിരുന്നു. കര്‍ണ്ണാടകയിലെ കോലാറില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നീരവ് മോദി, ലളിത് മോദി തുടങ്ങിയവര്‍ക്കെതിരെ നടത്തി പരാമര്‍ശങ്ങള്‍ മോദി സമുദായത്തെയാകെ ആക്ഷേപിക്കുന്നതാണെന്ന് പറഞ്ഞ് കൊണ്ടാണ് ബി ജെ പി കൗണ്‍സിലറായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയില്‍ പരാതിയുമായി എത്തിയത്.

Advertisment