New Update
ന്യൂഡൽഹി; ലാവലിൻ കേസ് മാറ്റി വയ്ക്ണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകി. പിണറായി വിജയനൊപ്പം കേസിൽ നിന്നും ഒഴിവാക്കപ്പെട്ട ഫ്രാൻസിസ് ആണ് കത്ത് നൽകിയത്. അഭിഭാഷകന് കോവിഡ് ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റി വയ്ക്കാൻ ആശ്യപ്പെട്ടത്.
Advertisment
ജസ്റ്റിസ് എം ആർ ഷാ, മലയാളിയായ ജഡ്ജി സി.ടി.രവികുമാർ എന്നിവരടങ്ങിയ ​ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ കേസ് നീട്ടിവക്കുകയാണ് പതിവ്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആറ് വർഷത്തിനിടെ 33 തവണയിലേറെയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us