കൊച്ചി; കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഊഷ്മളമായ വരവേൽപ്പ്. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയ്ക്കിടെ കാൽ നടയായാണ് തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തിയത്. പാതയുടെ ഇരുവശവും ജനങ്ങൾ മോദിയെ കാണാനായി തിങ്ങി നിറഞ്ഞിരുന്നു.
പുഷ്പവൃഷ്ടി നടത്തിയും മോദിയെന്ന പേര് ആർത്ത് വിളിച്ചും ജനങ്ങൾ സന്തോഷം പങ്കുവച്ചു. കൊച്ചി നൽകിയ പകരംവയ്ക്കാനാകാത്ത സ്‌നേഹത്തിന്റെ വിഡിയോ മോദി തന്നെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us