കൊച്ചി: യുവനടൻമാരായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗമിനെയും വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംഘടനയുടെ തീരുമാനം മുൻപോട്ട് പോകട്ടെ എന്നാണ് മന്ത്രിയുടെ.
സിനിമ മേഖലയിലെ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തിയതായും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഇരുവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചെന്നും 'അമ്മ' പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി
ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേർ സിനിമയിലുണ്ട്. പലരെക്കുറിച്ചും പരാതികളില്ലാത്തതിനാലാണ് അവരുടെ പേരുകൾ ഇപ്പോൾ പറയാത്തത്. പണ്ട് ഒളിച്ചും പാത്തും പതുങ്ങിയുമൊക്കെയായിരുന്നു ഉപയോഗം. ഇപ്പോൾ പരസ്യമായാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇവർ ബോധമില്ലാതെ പലതും ചെയ്ത് കൂട്ടിയാൽ അതിന് ഉത്തരവാദിത്തം മുഴുവൻ സിനിമ സംഘടനകൾക്കാണ്. പലരുടെയും പേരുകൾ സർക്കാറിന് കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ആ പേരുകൾ പരസ്യപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടത്തട്ടെ -നിർമാതാവ് രഞ്ജിത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us