/sathyam/media/post_attachments/IcKngiMwQdzMGfx8d5sY.jpg)
പാലക്കാട്: കേരളത്തിന്റെ അഭിമാനമായ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന ദിനത്തിൽ തന്നെ പോസ്റ്റർ പതിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയിൽ നിർത്തുകയും ചെയ്തു. കൂടാതെ അഞ്ച് പേരിൽ നിന്നും 1000 രൂപ വീതം പിഴയും ഈടാക്കിയിട്ടുണ്ട്. തുടർന്ന് ജാമ്യത്തിൽ വിട്ടു.
പാലക്കാട് വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച സംഭവത്തിൽ റെയിൽവേ സുരക്ഷാസേനയാണ് അറസ്റ്റ് ചെയ്തത്. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ ,കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ, നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ, കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് , കൂട്ടാല മുട്ടിച്ചിറ എം കിഷോർകുമാർ എന്നിവരാണ് അറസ്റ്റിലായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിൻ ഷൊർണൂരിലെത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചത്. പരാതി ഉയർന്നതോടെ റെയിൽവേ പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ ആർ.പി.എഫ്. കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us