/sathyam/media/post_attachments/VMJNSXJIEQ6Zd4F2yjks.webp)
തൃശൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കിഴക്കേ നടയില്‍ പ്രധാന വഴിപാടായ തുലാഭാരത്തിന് ശേഷം മാടമ്പ് കുഞ്ഞിക്കുട്ടന്റെ സ്മൃതിസംഗമത്തിലും അദ്ദേഹം പങ്കെടുത്തു. ഗുരുവായൂരിലെത്തിയ ഗവര്‍ണറെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു.
തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി അദ്ദേഹം ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തുലാഭാരമായിരുന്നു പിന്നീട്. കൃഷ്ണ ഭഗവാന്റെ പ്രധാന വിഭവമായ കഥളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്.
ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ക്ഷേത്ര ദര്‍ശനം അനുഭവിച്ച് അറിയേണ്ടതാണെന്നും വാക്കാല്‍ വിശദീകരിക്കുന്നതിന് അപ്പുറമാണെന്നും ദര്‍ശനം കഴിഞ്ഞ് മടങ്ങവെ അദ്ദേഹം പറഞ്ഞു.
മാടമ്പ് കുഞ്ഞിക്കുട്ടന്‍ സുഹൃത് സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതി പര്‍വ്വത്തില്‍ അദ്ദേഹം മുഖ്യാഥിതിയായി. മാടമ്പ് കുഞ്ഞിക്കുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാര സമര്‍പ്പണവും നടന്നു. ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനായത് എഴുത്തുകാരനും ചിന്തകനുമായ സി രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്റെ ഗീതാ ദര്‍ശനം എന്ന കൃതിക്കാണ് പുരസ്‌കാരം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us