അരിക്കൊമ്പൻ വീണ്ടും തലവേദനയാകുന്നു;മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം, പരാതിയുമായി തമിഴ്നാട്

New Update

publive-image

ഇടുക്കി; ചിന്നക്കനാലിൽ ഭീതി വിതച്ചതിനെ തുടർന്ന് പെരിയാർ വനമേഖലയിലേക്ക് കാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ വീണ്ടും ശല്യക്കാരനാകുന്നു. ഇപ്പോൾ തമിഴ്നാട് അതിർത്തിയിൽ വിഹരിക്കുന്ന അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുകയാണ്.

Advertisment

പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. നിലവിലെ അപകട സാധ്യത കണക്കിലെടുത്ത് മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ലെന്നാണ് വിവരം.

എന്നാൽ അരിക്കൊമ്പന്റെ ജിപിഎസ് കോളർ സിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല.പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നത്. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്.

Advertisment