New Update
/sathyam/media/post_attachments/bRe1x4JdSAgMIMZPbqnL.jpg)
തിരുവനന്തപുരം; ‘കേരള സ്റ്റോറി’ സിനിമയോട് എന്തിനാണ് ഇത്ര വിയോജിപ്പെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. എന്തിനാണ് ഇത്രയും വലിയ അസ്വസ്ഥത, കേരളത്തിലെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത്. അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം അഴിമതിയാരോപണം ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രി മാസ് ഡയലോഗിൻ്റെ ആളാണ്. ഇനി അതങ്ങ് മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ഗീർവാണ പ്രസംഗം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങളെ സംബന്ധിച്ച് വിശദീകരിക്കണം. ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് വി മുരളീധരൻ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us