/sathyam/media/post_attachments/rSTCXaS5jqZehEhlHPDM.webp)
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് മാറ്റം. വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ചുമതല നല്‍കി. എഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. എന്നാല്‍ മാറ്റം അന്വേഷണത്തിന് തടസമാകില്ല. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളിനെ നിയമിച്ചു. മുഹമ്മദ് ഹനീഷ് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ചീഫ് സെക്രട്ടറി വി പി ജോയിക്ക് ആദ്യമായി ഒരു വകുപ്പിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഭാഷയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്. റവന്യു ദുരന്തനിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ജയതിലകിനെ ഐഎഎസ് എക്‌സൈസ് നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ റാണി ജോര്‍ജ് ഐഎഎസ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആകും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ ശര്‍മ്മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്റെ അധിക ചുമതല നല്‍കി. സഹകരണവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മിനി ആന്റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്റെയും അധിക ചുമതല നല്‍കി. തൊഴില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അജിത് കുമാറിന് കയര്‍, കൈത്തറി, കശുവണ്ടി വ്യവസായത്തിന്റെ അധിക ചുമതലയും നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us