/sathyam/media/post_attachments/KoJ18BbKA7juuBWIrOZE.webp)
മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിൽ വെള്ളം കയറിയിട്ടും ഡ്രൈവര്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ പ്രകാശന്‍ വെള്ളയില്‍. വെള്ളം കയറിയപ്പോള്‍ തന്നെ ബോട്ട് കരക്കടുപ്പിച്ചിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകില്ലായിരുന്നവെന്നും മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന ബോട്ടാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചതെന്നും പ്രകാശന്‍ പറഞ്ഞു. സംഭവം നടക്കുന്നതിന്റെ 200 മീറ്റര്‍ അപ്പുറത്തായി മീന്‍ പിടിക്കുകയായിരുന്നു പ്രകാശന്‍.
ബോട്ട് കരക്കടുപ്പിച്ചപ്പോഴാണ് മത്സ്യ ബന്ധനബോട്ടാണ് വിനോദ സഞ്ചാരത്തിനായി ഉപോയഗിച്ചതെന്ന് മനസിലായതെന്നും പ്രകാശൻ പറഞ്ഞു. വിനോദ സഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടുകളുടെ അടിഭാഗം പരന്നതായിരിക്കണം. അരത്തില്‍ അടിപരന്ന ബോട്ടുകള്‍ പെട്ടന്ന് മുങ്ങില്ല. എന്നാൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ അടിഭാഗത്തിന് വേണ്ടത്ര വീതിയില്ലായിരുന്നു. വെള്ളത്തിനടയിലാകുമ്പോള്‍ അത് നമുക്ക് തിരിച്ചറിയാനാകില്ല. ബോട്ടിന്റെ മുകള്‍ ഭാഗം മുഴുവനും വിനോദ സഞ്ചാര ബോട്ട് പോലെയാക്കിമാറ്റിയിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും പ്രകാശന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us