/sathyam/media/post_attachments/9rtKHqk4SdR9gyiF8ekg.jpg)
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജൂലൈ 31നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഓഗസ്റ്റ് നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമീപിക്കണമെന്നാണ് നിര്‍ദേശം.
ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരോതവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. വിചാരണ വൈകാന്‍ കാരണം കേസിലെ പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വീഴ്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകര്‍ നീട്ടിക്കൊണ്ടുപോവുകയാണെന്നും സംസ്ഥാനം പറഞ്ഞു. എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള വിചാരണയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും, ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക കോടതിയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us