/sathyam/media/post_attachments/lQzSgqppeNSVwjee9kHt.jpg)
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയാ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 'കര്‍ണാടകടത്തിന്റെ സല്‍പ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ലെ'ന്ന പരാമര്‍ശത്തിനെതിരെയാണ് നടപടി.
ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് വിശദീകരണം തേടിയിരിക്കുന്നത്. സോണിയയുടെ പരാമര്‍ശം സംബന്ധിച്ച ട്വീറ്റില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു പോസ്റ്റ് പങ്കുവെച്ചിരുന്നത്.
കോണ്‍ഗ്രസിനും സോണിയാ ഗാന്ധിക്കും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇന്ത്യന്‍ യൂണിയനിലെ പ്രധാന സംസ്ഥാനമാണ് കര്‍ണാടക. സോണിയയുടെ പരാമര്‍ശം വിഭജനത്തിനുള്ള ആഹ്വാനത്തിന് തുല്യമാണെന്നും അപകടകരവും വിനാശകരവുമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us